സദസ്സിന്‍റെ മുന്‍നിരയില്‍ സ്ത്രീകള്‍ ഇരുന്നത് ഇഷ്ടപ്പെട്ടില്ല; സ്വാമി ഗ്യാന്‍ വാത്സല്യ പ്രസംഗിക്കാതെ വേദി വിട്ടു

By Web TeamFirst Published Jul 3, 2019, 7:09 PM IST
Highlights

ആദ്യത്തെ മൂന്ന് വരികളില്‍ സ്ത്രീകളെ ഇരിക്കാന്‍ അനുവദിക്കരുതെന്ന് സ്വാമി സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വാമിയുടെ നിബന്ധനക്കെതിരെ വനിതാ ഡോക്ടര്‍മാര്‍ രംഗത്തെത്തി.

ജയ്പൂര്‍: സദസ്സിന്‍റെ മുന്‍നിരയില്‍ സ്ത്രീകള്‍ ഇരുന്നതില്‍ പ്രതിഷേധിച്ച് മോട്ടിവേഷണല്‍ പ്രാസംഗികന്‍ സ്വാമി ഗ്യാന്‍ വാത്സല്യ പ്രസംഗിക്കാതെ വേദിവിട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രാജസ്ഥാന്‍ സര്‍വീസ് ഡോക്ടേഴ്‌സ് അസോസിയേഷനും ജയ്പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'രാജ് മെഡിക്കോണ്‍ 2019' എന്ന ചടങ്ങില്‍ നിന്നാണ് സ്വാമി ഇറങ്ങിപ്പോയത്. ആദ്യത്തെ മൂന്ന് വരികളില്‍ സ്ത്രീകളെ ഇരിക്കാന്‍ അനുവദിക്കരുതെന്ന് സ്വാമി സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വാമിയുടെ നിബന്ധനക്കെതിരെ വനിതാ ഡോക്ടര്‍മാര്‍ രംഗത്തെത്തി.

വനിതാ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി പുരുഷ ഡോക്ടര്‍മാരും രംഗത്തെത്തി. രണ്ട് മുന്‍നിര സീറ്റുകള്‍ ഒഴിച്ചിടണമെന്ന സംഘാടകരുടെ നിര്‍ദേശവും ഡോക്ടര്‍മാര്‍ തള്ളി. തര്‍ക്കത്തിനിടെ ആദ്യ മൂന്ന് വരികളില്‍ നിന്ന് സ്ത്രീകള്‍ പിന്നോട്ട് മാറിയിരിക്കണമെന്ന് മൈക്കിലൂടെ നിര്‍ദേശിക്കണമെന്ന് സ്വാമി സംഘാടകരോട് ആവശ്യപ്പെട്ടത് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. ഇതോടെ സ്വാമി ഘ്യാന്‍വാത്സല്യ പ്രസംഗിക്കാതെ ഇറങ്ങിപ്പോയി. 

click me!