
ഭോപ്പാല്‍: കക്കൂസിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ പ്രശ്നമൊന്നുമില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവി. അംഗനവാടിയില്‍ കക്കൂസിന് സമീപത്ത് കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
കക്കൂസിനെയും ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തെയും വേര്‍തിരിക്കാന്‍ അവിടെയൊരു മറയുണ്ടായിരുന്നു. നമ്മളും അങ്ങനെയല്ലേ. ബാത്ത് റൂം അറ്റാച്ച്ഡ് റൂമുകളിലാണ് നമ്മള്‍ താമസിക്കുന്നത്. നമ്മുടെ വീട്ടിലെത്തുന്ന അതിഥികള്‍ ഭക്ഷണം കഴിക്കാതെ മടങ്ങാറുണ്ടോയെന്നും മന്ത്രി ചോദിച്ചു. എന്തായാലും സംഭവം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കെരാരയിലുള്ള അംഗന്‍വാടിയിലെ കക്കൂസില്‍ ഗ്യാസി സിലിണ്ടറും സ്റ്റൗവും ഉപയോഗിച്ച് കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നത് വാര്‍ത്തയായത്. ഭക്ഷണം ചെയ്യുന്ന പാത്രങ്ങളും കക്കൂസിലാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ അംഗന്‍വാടി സൂപ്പര്‍വൈസര്‍ക്കും വര്‍ക്കര്‍ക്കുമെതിരെ നടപടിയെടുത്തെന്ന് ജില്ല ഓഫിസര്‍ ദേവേന്ദ്ര സുന്ദ്രയാല്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam