പ്രണയം നടിച്ച് ഹണി ട്രാപ്പിൽ കുടുക്കിയ സ്ത്രീ പാക്കിസ്ഥാന്റെ ചാര വനിത: വിവരങ്ങൾ നൽകിയ യുവാവ് അറസ്റ്റിൽ

Published : Mar 11, 2024, 07:57 PM IST
പ്രണയം നടിച്ച് ഹണി ട്രാപ്പിൽ കുടുക്കിയ സ്ത്രീ പാക്കിസ്ഥാന്റെ ചാര വനിത: വിവരങ്ങൾ നൽകിയ യുവാവ് അറസ്റ്റിൽ

Synopsis

യുവാവിനൊപ്പം പാക് ചാര വനിതയ്ക്ക് എതിരെയും മഹാരാഷ്ട്ര എടിഎസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

മുംബൈ: ചാരക്കേസിൽ യുവാവ് അറസ്റ്റിലായി. മുംബൈയിലാണ് സംഭവം. പാക്കിസ്ഥാൻ ചാര സംഘത്തിന് വിവരങ്ങൾ ചോർത്തി നൽകിയ മുംബൈ മസ്ഗാവ് കപ്പൽ നിർമാണശാലയിലെ ജീവനക്കാരനാണ് അറസ്‌റ്റിലായത്. നവി മുംബൈ സ്വദേശിയാണ് ഇയാൾ. 31 വയസാണ് പ്രായം. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സംഘമാണ് ഇയാളെ പിടികൂടിയത്.

സമൂഹ മാധ്യമം ബന്ധം സ്ഥാപിച്ച ശേഷം ഹണിട്രാപ്പിൽ യുവാവിനെ കുടുക്കിയ പാക് ചാര വനിതയാണ് ഇയാളെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തിയത്. 2021 നവംബര്‍ മുതൽ 2023 മെയ് മാസം വരെ അതീവ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പ്രതി ചാര വനിതയ്ക്ക് കൈമാറിയെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. യുവാവിനൊപ്പം പാക് ചാര വനിതയ്ക്ക് എതിരെയും മഹാരാഷ്ട്ര എടിഎസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് എടിഎസ് ഉന്നതര്‍ അറിയിച്ചു. പിടിയിലായ യുവാവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ