സുശാന്തിന്റെ മരണത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, ദില്ലി സ്വദേശി അറസ്റ്റില്‍

By Web TeamFirst Published Oct 16, 2020, 10:17 PM IST
Highlights

ഇയാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുശാന്തിന്റെയും നടന്റെ മുന്‍ മാനേജര്‍ ദിഷ സലിയാന്റെയും മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും...
 

ദില്ലി: ബോളിവുഡ് നടന്‍സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഒരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശി വിഭൂര്‍ ആനന്ദിനെയാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങള്‍ ഉപോയിഗിക്കുന്നതില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു. 

ഇയാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുശാന്തിന്റെയും നടന്റെ മുന്‍ മാനേജര്‍ ദിഷ സലിയാന്റെയും മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും ഇതുസംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളെ മുംബൈയിലെത്തിച്ചു. സുശാന്തിന്റെ മരണത്തില്‍ അര്‍ബാസ് ഖാന് പങ്കുണ്ടെന്ന് പ്രചരപിപ്പിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടനും പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 14ന് മുംബൈയിലെ ബാന്ദ്രയിലെ വസതിയില്‍ വച്ചാണ് സുശാന്ത് മരിച്ചത്. 

click me!