
മുംബൈ: ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മൂംബൈ പൊലീസിലെ ക്രൈം ഇൻറലിജൻസ് യൂണിറ്റാണ് കേസന്വേഷിക്കുന്നത്. റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നാണ് മുംബൈ പൊലീസിൻറെ കണ്ടെത്തൽ.
റിപ്പബ്ലിക് ടിവി വിതരണ മേധാവി അടക്കം 12 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ടിആർപി തട്ടിപ്പിൽ ഉത്തർപ്രദേശിൽ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷണം തുടങ്ങിയെങ്കിലും സംസ്ഥാനത്ത് കേസന്വേഷിക്കാനുള്ള പൊതു അനുമതി മഹാരാഷ്ട്ര സർക്കാർ റദ്ദാക്കിയതോടെ കേന്ദ്ര ഏജൻസിയുടെ വഴിയടഞ്ഞു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഉയർന്ന കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ ഇഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam