പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നൽകി മോദിയുടെ അമ്മ

Published : Apr 01, 2020, 08:18 AM IST
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നൽകി മോദിയുടെ അമ്മ

Synopsis

ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കണമെന്ന് നരേന്ദ്ര മോദി വ്യക്തികള്‍, സംഘടനകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരോടെല്ലാം അഭ്യര്‍ത്ഥിച്ചിരുന്നു.

അഹമ്മദാബാദ് : കൊവിഡ് 19 ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി സംഭവാന നല്‍കി. തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് 25,000 രൂപയാണ് പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ഹീരാബെന്‍ നൽകിയത്. 

ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കണമെന്ന് നരേന്ദ്ര മോദി വ്യക്തികള്‍, സംഘടനകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരോടെല്ലാം അഭ്യര്‍ത്ഥിച്ചിരുന്നു. മികച്ച പ്രതികരണമാണ് സമൂഹത്തിന്റെ വിവധ മേഖലകളിൽ നിന്ന് ലഭിക്കുന്നത്. നടന്‍ അക്ഷയ് കുമാര്‍ 25 കോടി രൂപ ഫണ്ടിലേക്ക് നല്‍കിയത് ശ്രദ്ധേയമായിരുന്നു. ആരോഗ്യമുള്ള ഇന്ത്യയ്ക്ക് രൂപം നല്‍കുന്നതിന് വേണ്ടിയാണ് ഫണ്ടെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നത്.

അതേസമയം, ദലൈ ലാമയും പിഎം കെയേഴ്‌സിലേക്ക് സംഭാവന നല്‍കുമെന്ന് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാല്‍ എത്ര തുകയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നിങ്ങളുടെ ദേഷ്യമാണ് അവരുടെ കണ്ടന്‍റ്'; ദില്ലി പൊലീസിന് കൂൾ ആകാൻ നിർദേശം, ക്യാമറയ്ക്ക് മുന്നിൽ സംയമനം പാലിക്കണം
22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു; 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്കേറ്റു