കൊറോണയെ മറികടക്കാന്‍ ഈ ദിനം നമുക്ക് കരുത്ത് നല്‍കട്ടെ; ഈസ്റ്റര്‍ ആശംസകളുമായി പ്രധാനമന്ത്രി

Published : Apr 12, 2020, 11:56 AM IST
കൊറോണയെ മറികടക്കാന്‍ ഈ ദിനം നമുക്ക് കരുത്ത് നല്‍കട്ടെ; ഈസ്റ്റര്‍ ആശംസകളുമായി പ്രധാനമന്ത്രി

Synopsis

കൊറോണ വൈറസിനെ വിജയകരമായി മറികടന്ന് ആരോഗ്യ പൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ ഈസ്റ്റര്‍ കരുത്തു പകരട്ടെയെന്ന് പ്രധാന മന്ത്രി.

ദില്ലി: രാജ്യത്തെ ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസിനെ വിജയകരമായി മറികടന്ന് ആരോഗ്യ പൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ ഈസ്റ്റര്‍ കരുത്തു പകരട്ടെയെന്ന് പ്രധാന മന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്.

എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിനത്തില്‍ ആശംസകള്‍ നേരുന്നു. ഈ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ഉത്തമമായ ചിന്തകളും പാവപ്പെട്ടവരേയും ദരിദ്രരേയും ശാക്തീകരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഓര്‍മ്മിക്കുന്നുവെന്നു മോദി ട്വിറ്ററില്‍ കുറിച്ചു.  

രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ത്യന്‍ ജനതയ്ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും പാത പിന്തുടരാനാണ് ഈസ്റ്റര്‍ പ്രചോദിപ്പിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം