
ദില്ലി: ലോകം ഇപ്പോൾ ഇന്ത്യയെ കൂടുതൽ ശ്രദ്ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഉൽപ്പന്നങ്ങൾ മാത്രമല്ല, ഇന്ത്യയുടെ ശബ്ദവും കൂടുതൽ ആഗോളമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. പത്രിക ഗ്രൂപ്പ് ചെയര്‍മാന്‍ ഗുലാബ് കോത്താരിയുടെ പുസ്തക പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഗോളതലത്തിലേക്ക് ഉയരേണ്ടതുണ്ട്. കൊവിഡിനെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതില്‍ സമാനതകളില്ലാത്ത രീതിയിലാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത്. മാധ്യമങ്ങള്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. കുറവുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ ഈ കാലഘട്ടത്തിൽ, ചില സമയങ്ങളിൽ മാധ്യമങ്ങളെയും വിമർശിക്കപ്പെടാറുണ്ട്. എന്നാൽ എല്ലാവരും വിമർശനങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്, ഇതാണ് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തമാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുസ്തകം വായിച്ച് അറിവുകള്‍ നേടേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഗൂഗിള്‍ ഗുരുവിന്റെ കാലത്തും പുസ്തകം വായിച്ച് ഗൗരവമായ അറിവുകള്‍ നേടുന്ന ശീലം മാറിപ്പോകരുതെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam