മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മോദി; പുനഃസംഘടന അടുത്ത മാസം, വകുപ്പുകളിൽ മാറ്റം വന്നേക്കും

Published : Aug 19, 2026, 06:37 AM ISTUpdated : Aug 19, 2026, 06:40 AM IST
modi amit shah

Synopsis

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന. വലിയ മാറ്റങ്ങൾ മന്ത്രിസഭയിൽ വരുത്താൻ നരേന്ദ്ര മോദി ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്

ദില്ലി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന. വലിയ മാറ്റങ്ങൾ മന്ത്രിസഭയിൽ വരുത്താൻ നരേന്ദ്ര മോദി ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്. മുപ്പതിലധികം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വന്നേക്കും. പത്തിനടുത്ത് മന്ത്രിമാർക്ക് രാജിവെക്കാനുള്ള നിർദ്ദേശം നൽകാനും സാധ്യതയുണ്ട്. സൗജന്യ ഓൺലൈൻ കോച്ചിംഗ് പദ്ധതിക്കുള്ള കരട് നിർദ്ദേശങ്ങൾ തയ്യാറാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ഗാന്ധി ജയന്തി മുതൽ ഇത് നടപ്പാക്കാനാണ് ആലോചന. അതേസമയം, ബിജെപി പാർലമെൻററി ബോർഡ് രൂപീകരണം വൈകുകയാണ്. മുഖ്യമന്ത്രിമാരെ ബോർഡിലേക്ക് കൊണ്ടു വരുന്നതിൽ ഇനിയും തീരുമാനമായില്ലെന്നാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

15 കോടിയുടെ ലഹരിമരുന്ന് പിടികൂടി; വിദേശികൾ ഉൾപ്പെട്ട ലഹരിക്കടത്ത് ശൃംഖല തകർത്ത് എൻസിബി
എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം; 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു