
ദില്ലി: കൊവിഡ് മഹാമാരിയെ ചെറുക്കാൻ രാജ്യങ്ങൾ കൂട്ടായി സഹകരിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് ബാധയെ പിടിച്ചുകെട്ടാൻ രാജ്യങ്ങളെല്ലാം അക്ഷീണമായി പരിശ്രമം നടത്തുന്നുണ്ട്. നേരത്തെയുണ്ടായ പിഴവുകൾ പരിഹരിച്ച് കൊവിഡിനെ ചെറുത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
'ലോകം നിരവധി മഹാമാരികളെ ഇതുവരെ നേരിട്ടിട്ടുണ്ട്. ഒരു നൂറ്റാണ്ട് മുൻപായിരുന്നു കൊവിഡ് പോലൊരു പ്രതിസന്ധി ഉണ്ടായത്. കൊവിഡിൽ നിരവധി സംശയങ്ങൾക്ക് നമ്മുടെ ശാസ്ത്രജ്ഞർ മറുപടി നൽകിക്കഴിഞ്ഞു. പരിഹാര നിർദ്ദേശത്തിനുള്ള നിരവധി സമസ്യകൾ ഇനിയും മുൻപിലുണ്ട്. കൊവിഡിനെ നിയന്ത്രിക്കാൻ രാജ്യങ്ങൾ അക്ഷീണ പരിശ്രമം നടത്തുന്നുണ്ട്. കൊവിഡ് വൈറസിനെ പിടിച്ചുകെട്ടാൻ ശാസ്ത്രജ്ഞർ പരിശ്രമിക്കുന്നു. ഇതിനെ ചെറുക്കാൻ രാജ്യങ്ങളുടെ കൂട്ടായ സഹകരണം വേണം. നേരത്തെയുണ്ടായ പിഴവുകൾ പരിഹരിച്ച് വേണം മുന്നോട്ട് പോകാൻ,' എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam