
ദില്ലി: നാസിക് ടിസിഎസിലെ മതപരിവർത്തന ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട കേസുകളിൽ ദേശീയ വനിതാ കമ്മീഷൻ നിയോഗിച്ച സമിതി തെളിവെടുപ്പ് നടത്തി. കേസിൽ ഉൾപ്പെട്ട റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം പൊലീസിൻ്റെയും കേന്ദ്ര ഏജസികളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. വിവിധ പരാതികളിൽ ഇത് വരെ 10 പേർ പൊലീസ് പിടിയിലായിട്ടുണ്ട്. അതേസമയം ഒളിവിലുള്ള നിദാ ഖാൻ കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി. ഗർഭിണിയാണെന്ന് കാര്യം ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. എന്നാൽ നിദ കമ്പനിയിലെ എച്ച് ആർ മാനേജർ അല്ലായിരുന്നുവെന്നും ടെലികോളർ ആയാണ് ജോലി ചെയ്തിരുന്നതെന്നും കുടുംബം പറഞ്ഞു. യുവതികൾ എച്ച് ആറിനോട് പരാതി പറഞ്ഞെങ്കിലും പരാതിയിൽ നടപടി എടുക്കാത്തതിനാലാണ് എച്ച്റിനെയും കേസിൽ പ്രതി ചേർത്തത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും വ്യക്തമാക്കി.
അതേസമയം,നാസിക് ടിസിഎസിലെ മതപരിവർത്തന ലൈംഗികചൂഷണ പരാതികളിൽ പ്രതിഷേധവുമായി ബജ്റംഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. സംഭവത്തിൽ നാസിക്കിൽ ബജ്‍റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ലൗ ജിഹാ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam