രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര, കാരണം ക്രൂഡ് ഓയിൽ പ്രതിസന്ധി

Published : Mar 26, 2026, 01:06 PM IST
Petrol Diesel price hike rumors today

Synopsis

ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വർധനവ്.

ദില്ലി: ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വർധനവ്. രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല.

ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദിൽ ലിറ്ററിന് 107.46 രൂപ എന്ന ഏറ്റവും ഉയർന്ന പെട്രോൾ വില രേഖപ്പെടുത്തി. മുംബൈ, കൊൽക്കത്ത എന്നിവയും ലിറ്ററിന് നൂറ് രൂപക്ക് മുകളിലും, ഹൈദരാബാദിലെ ഡീസൽ വില ലിറ്ററിന് 95.70 രൂപയിലും എത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് കാവൽ; ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’യുമായി നാവികസേന
ആന്ധ്രയെ നടുക്കിയ അപകടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു