കൊവിഡ് കാലഘട്ടത്തില്‍ സന്മനസുകളുടെ സഹായത്തോടെ സമയോചിത പ്രവര്‍ത്തനങ്ങളുമായി 'നമ്മ ബെംഗളൂരു'

By Web TeamFirst Published Apr 2, 2020, 11:20 PM IST
Highlights

800 രൂപ വില വരുന്ന കുടുംബക്കിറ്റ് ആണ് സംഘടന നല്‍കുന്നത്. ഇതില്‍ 10 കിലോ അരി, രണ്ട് കിലോ ഗോതമ്പ് പൊടി, ഒരുകിലോ പരിപ്പ്, ഒരുകിലോ പഞ്ചസാര, ഒരുകിലോ ഉപ്പ്, ഒരുലിറ്റര്‍ എണ്ണ, രണ്ട് സോപ്പ് എന്നിവ ഉള്‍പ്പെടുന്നു. 

ബംഗളൂരു: കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ രാജ്യം ഒന്നിച്ച് പോരാടുമ്പോള്‍ കൈത്താങ്ങുമായി 'നമ്മ ബംഗളൂരു' എന്‍ജിഒ. വൈറസ് ബാധയേല്‍ക്കുമോയെന്ന ഭയം മൂലം വിക്ടോറിയ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരെ വാടക വീടുകളില്‍ നിന്ന് ഇറക്കിവിട്ടപ്പോള്‍ താമസിക്കാനായി നമ്മ ബെംഗളൂരു ഹോട്ടല്‍ ഡി- ഒറൈലില്‍ താമസ സൗകര്യമൊരുക്കി.

മുരളീ കൃഷ്ണന്‍ എന്നയാളുടെ സഹായത്തോടെയാണ് ഹോട്ടലില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം ഒരുക്കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോട്ടല്‍ തുറന്നുകൊടുക്കാന്‍ മനസുകാണിച്ച മുരളി കൃഷ്ണനെന്നയാളുടെ പ്രവൃത്തി പ്രശംസനീയമാണെന്ന് നമ്മ ബെംഗളൂരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എന്‍ബിഎഫ് ഫുഡ് ഡെലിവറി ഡ്രൈവ് വഴി ഭക്ഷണം ലഭിക്കാത്തവര്‍ക്കും നമ്മ ബംഗളൂരു വലിയ സഹായമായി മാറുന്നുണ്ട്. ഇന്ന് മാത്രം 8305 പേര്‍ക്കാണ് ഭക്ഷ്യ കിറ്റുകളും പലവ്യഞ്ജന കിറ്റുകളും എത്തിച്ച് നല്‍കിയത്.

വീടുകളില്ലാതെ തെരുവില്‍ കഴിയുന്നവര്‍, ദിവസവേതനം കൊണ്ട് ജീവിക്കുന്നവര്‍ വാര്‍ധക്യത്തില്‍ തനിച്ച് ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് പ്രധാനമായും കിറ്റുകള്‍ നല്‍കുന്നത്. ദുരിതമനുഭവിക്കുന്നവരെ സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്ന വോളന്റിയര്‍മാരെയും സാമ്പത്തിക സഹായം ചെയ്യാന്‍ സാധിക്കുന്നവരുടെയും സേവനം ആവശ്യമാണെന്ന് നമ്മ ബംഗളൂരു ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഹരീഷ് കുമാര്‍ പറഞ്ഞു.

എന്‍ജിഓയുമായി നിസ്വാര്‍ത്ഥമായി സഹകരിച്ച രാജീവ് ചന്ദ്രശേഖര്‍ എംപി, ജെയ്ന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍, അത്രിയ ഫൗണ്ടേഷന്‍, സുവര്‍ണ ന്യൂസ്, ഭദ്വാദ് ബാവ, ദേസി മസാല, ഭാസ്‌കേഴ്സ് മാനെ ഹൊളിഗ്, പ്രസറ്റീജ് ഗുല്‍മോഹര്‍ നിവാസികള്‍, ഉള്‍സൂര്‍ ഗുര്‍ദ്വാര, ഗില്‍ഗല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നമ്മ ബംഗളൂരു നന്ദി അറിയിക്കുന്നതായി ഹരീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

800 രൂപ വില വരുന്ന കുടുംബക്കിറ്റ് ആണ് സംഘടന നല്‍കുന്നത്. ഇതില്‍ 10 കിലോ അരി, രണ്ട് കിലോ ഗോതമ്പ് പൊടി, ഒരുകിലോ പരിപ്പ്, ഒരുകിലോ പഞ്ചസാര, ഒരുകിലോ ഉപ്പ്, ഒരുലിറ്റര്‍ എണ്ണ, രണ്ട് സോപ്പ് എന്നിവ ഉള്‍പ്പെടുന്നു. നമ്മ ബംഗളൂരുവിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ നല്‍കുന്ന അക്കൗണ്ട് വഴി സഹായം എത്തിക്കാനാകും.


Beneficiary account name: Namma Bengaluru Foundation

Beneficiary account no.:      520101253850351

Branch IFS code: CORP0000341

Bank: Corporation Bank

Type of account: Saving Bank Account

Branch: MG Road

Centre/City: Bengaluru
 

click me!