'വേഷം മാറി പൊലീസ് ഉദ്യോഗസ്ഥന്‍ ഹോട്ടലില്‍'; എംഎല്‍എമാരെ മാറ്റി എന്‍സിപി

By Web TeamFirst Published Nov 24, 2019, 10:25 PM IST
Highlights

ബിജെപി നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താനായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയതെന്നാണ് എംഎല്‍എമാരുടെ ആരോപണം. 

മുംബൈ: ഒപ്പമുള്ള എംഎല്‍എമാര്‍ കൈവിട്ട് പോകാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് എന്‍സിപിയും ശിവസേനയും. മുംബൈയിലെ റിനൈസന്‍സ് ഹോട്ടലിലാണ് എന്‍സിപിയുടെ എംഎല്‍എമാരെ താമസിപ്പിച്ചിരുന്നത്. എന്നാല്‍ ഇവിടെ നിന്നും നേതാക്കളെ മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. റിനൈസന്‍സ് ഹോട്ടലില്‍  ഔദ്യോഗിക വേഷത്തിലല്ലാത്ത പൊലീസ് ഉദ്യോഗസ്ഥനെത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് എംഎല്‍എമാരെ ഇവിടെ നിന്ന് മാറ്റിയതെന്നാണ് സൂചന.

ബിജെപി നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താനായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയതെന്നാണ് എംഎല്‍എമാരുടെ ആരോപണം. സര്‍ക്കാരിന്‍റെ കൃത്യമായ നിര്‍ദ്ദേശങ്ങളില്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തില്ലെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു.തങ്ങളുടെ എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ ബിജെപി ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചൗഹാന്‍റെ ആരോപണത്തിന് പിന്നാലെയാണിത്. തങ്ങളുടെ എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ ബിജെപി നേതാക്കള്‍ മുറിയെടുത്തതായും ഇന്നലെ അശോക് ചൗഹാന്‍ ആരോപിച്ചിരുന്നു. 


 

click me!