മഹാരാഷ്ട്ര കർണാടക അതിർത്തി ജില്ലകളിൽ കനത്ത മഴ; പ്രളയ സമാന സാഹചര്യം

Published : Aug 08, 2019, 07:02 AM ISTUpdated : Aug 08, 2019, 08:47 AM IST
മഹാരാഷ്ട്ര കർണാടക അതിർത്തി ജില്ലകളിൽ കനത്ത മഴ; പ്രളയ സമാന സാഹചര്യം

Synopsis

കോലാപൂരിലേക്ക് ഭക്ഷണമെത്തിക്കാൻ പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റയിൽവേയും അറിയിച്ചു.

മുംബൈ: മഹാരാഷ്ട്ര കർണാടക അതിർത്തി ജില്ലകളിൽ കനത്ത മഴ തുടരുന്നു.ദേശീയ ദുരന്ത നിവാരണ സേന ഇന്നലെ പ്രളയ സമാന സാഹചര്യം നേരിടുന്ന കോലാപൂർ,സാംഗ്ലി എന്നിവടങ്ങളിൽ നിന്നായി അയ്യായിരത്തോളം പേരെ രക്ഷപ്പെടുത്തി.മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണവും വെള്ളവും എത്തിക്കാൻ കൂടുതൽ വിമാനങ്ങൾ പൂനയിൽ നിന്നും പുറപ്പെടും എന്ന് സൈന്യം അറിയിച്ചു.

കോലാപൂരിലേക്ക് ഭക്ഷണമെത്തിക്കാൻ പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റയിൽവേയും അറിയിച്ചു.എക്സ്പ്രസ് ട്രെയിനുകൾക്ക് കർണാടകയിലെ റായിഭാഗിലും ഉഗർകുർദിലും മൂന്നു ദിവസത്തേക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്