നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

Published : Jul 22, 2026, 09:13 AM ISTUpdated : Jul 22, 2026, 09:18 AM IST
CM Vijay

Synopsis

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കണമെന്ന് തമിഴക വെട്രി കഴകം ആവശ്യപ്പെട്ടു. ക്രമക്കേടുകൾ മാത്രമല്ല, ആ പരീക്ഷാ സമ്പ്രദായം തന്നെ നിർത്തലാക്കണമെന്നും മെഡിക്കൽ വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും പാർട്ടി നിലപാടെടുത്തു.

ചെന്നൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും ആ പരീക്ഷ പൂർണമായും റദ്ദാക്കണമെന്നും തമിഴ്‌നാട്ടിൽ ഭരണത്തിലുള്ള തമിഴക വെട്രി കഴകം (ടി വി കെ). മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടി വി കെ ആവശ്യപ്പെട്ടു. ദില്ലിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, ഈ വിഷയത്തിൽ ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളതെന്ന് ടി വി കെ നേതാക്കൾ പറഞ്ഞു. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് അഭിപ്രായപ്പെട്ട പാർട്ടി, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു.

വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിൽ നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങളുണ്ടെങ്കിൽ, ആ വിഷയം പരിഹരിക്കണം. സംസ്ഥാന സർക്കാരുകൾക്ക് പൂർണ അധികാരം നൽകുന്നത് വരെ താൽക്കാലിക നടപടിയായി സ്പെഷ്യൽ കണ്‍കറന്‍റ് ലിസ്റ്റ് രൂപീകരിക്കണമെന്ന നിർദേശവും ടി വി കെ മുന്നോട്ടുവയ്ക്കുന്നു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇതേക്കുറിച്ച് മുൻപ് തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ടി വി കെ നേതൃത്വം ചൂണ്ടിക്കാട്ടി.

നീറ്റ് റദ്ദാക്കുമെന്ന് ഡി എം കെ ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകിയെന്ന് ടി വി കെ വിമർശിച്ചു. അധികാരത്തിൽ വന്നാൽ നീറ്റ് റദ്ദാക്കുമെന്ന് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഡി എം കെ വാഗ്ദാനം ചെയ്തിരുന്നു. "നീറ്റ് ഞങ്ങൾ തന്നെ റദ്ദാക്കും" എന്ന് വ്യാജ വാഗ്ദാനം നൽകി വോട്ട് നേടുന്ന വഞ്ചനാപരമായ രാഷ്ട്രീയത്തിൽ തങ്ങൾ ഒരിക്കലും ഏർപ്പെടില്ലെന്ന് ടി വി കെ നേതാക്കൾ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വിദ്യാർത്ഥികളെ ലജ്ജയില്ലാതെ ചൂഷണം ചെയ്യുന്നു, കോൺഗ്രസിൻ്റേത് രാഷ്ട്രീയ നാടകം'; രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ധർമേന്ദ്ര പ്രധാൻ
സ്വയം കോഡിങ് പഠിച്ചു, പ്ലസ് വണ്ണിൽ പഠനം നിർത്തി; 18ാം വയസിൽ 64 കോടി രൂപ സ്വന്തമാക്കിയത് വൻ തട്ടിപ്പിലൂടെ; പ്രതി പിടിയിൽ