നീറ്റ് പി ജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്തൂ, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് നിർദ്ദേശിച്ച് സുപ്രീംകോടതി

Published : May 30, 2025, 04:48 PM IST
നീറ്റ് പി ജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്തൂ, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് നിർദ്ദേശിച്ച് സുപ്രീംകോടതി

Synopsis

പരീക്ഷയുടെ തുല്യത നിലനിർത്താൻ ഒറ്റത്തവണയായി പരീക്ഷ നടത്താൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് കോടതി നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 

ദില്ലി : നീറ്റ് പി.ജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്താൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് നിർദ്ദേശിച്ച് സുപ്രീംകോടതി. നീറ്റ് പി.ജി പരീക്ഷ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റിൽ നടത്താൻ തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പരീക്ഷയുടെ തുല്യത നിലനിർത്താൻ ഒറ്റത്തവണയായി പരീക്ഷ നടത്താൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് കോടതി നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ക്രമീകരണങ്ങൾ പൂർത്തിയായില്ലെങ്കിൽ പരീക്ഷാ തീയതി നീട്ടിവെക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജൂൺ 15 നാണ് നീറ്റ് പി.ജി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ വിക്രമം നാഥ്, സഞ്ജയ് കുമാർ,എൻ.വി. അഞ്ജാരിയ എന്നിവരുടെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്