
ദില്ലി: നീറ്റ് പിജി ഫലത്തെ സംബന്ധിച്ചുള്ള പരാതിയുമായി വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. പരീക്ഷാ ഫലത്തിലെ സുതാര്യത ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഡെമോക്രാറ്റിക് മെഡിക്കൽ അസോസിയേഷനും (Democratic Medical Association) നീറ്റ് പിജി ഉദ്യോഗാർഥികളുമാണ് ഹർജിക്കാർ. ഫലപ്രഖ്യാപനത്തിൽ പിഴവ് ഉണ്ടായെന്ന് ഹർജിയിൽ പറയുന്നു. വിഷയത്തിൽ കോടതി ഇടപെടൽ തേടിയാണ് ഹർജി. ഫലപ്രഖ്യാപനത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam