
കാഠ്മണ്ഡു: യുദ്ധ ഭൂമിയായ യുക്രൈനില്‍ (Ukraine) നിന്ന് നേപ്പാളി (Napal citizen) പൗരന്മാരെ നാട്ടിലെത്തിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി (PM Modi) പറഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ. ട്വിറ്ററിലായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രിയുടെ നന്ദിപ്രകടനം. 'നാല് നേപ്പാളി പൗരന്മാരെ ഇന്ത്യ നാട്ടിലെത്തിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി. ഓപ്പറേഷന്‍ ഗംഗയിലൂടെ നേപ്പാളി പൗരന്മാരെ നാട്ടിലെത്തിച്ചതിന് നരേന്ദ്ര മോദിയോടും ഇന്ത്യന്‍ സര്‍ക്കാറിനോടും നന്ദി പറയുന്നു -നേപ്പാള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇതുവരെ യുക്രൈനില്‍ നിന്ന് ആറ് നേപ്പാളി പൗരന്മാരെയാണ് ഇന്ത്യ നാട്ടിലെത്തിച്ചത്.
യുക്രൈനില്‍ കുടുങ്ങിപ്പോയ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ നേപ്പാള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് സഹായം തേടിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നും അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ ഗംഗ'. ഫെബ്രുവരി 22 ന് ആരംഭിച്ച മിഷന്‍ മാര്‍ച്ച് എട്ടിനാണ് അവസാനിച്ചത്. 18,000 ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങള്‍ വഴി തിരികെ കൊണ്ടുവന്നു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 2,467 യാത്രക്കാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് 12 സര്‍വീസ് നടത്തി. 32 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചു.
സുമിയിൽ(sumi) നിന്നുള്ള വിദ്യാർഥികളെല്ലാം (students)ഇന്ത്യയിലേക്ക്(india) മടങ്ങിയതോടെ ഓപറേഷൻ ഗംഗ(operation ganga) ദൗത്യം ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. ആശങ്കയോടെ യുക്രെയ്നിലെ പല നഗരങ്ങളിലും തങ്ങിയ 18000ൽ അധികം ഇന്ത്യൻ വിദ്യാർഥികളെയാണ് കേന്ദ്ര സർക്കാരിന്റെ ഓപറേഷൻ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്. ഷെല്ലാക്രമണം നടക്കുന്ന മേഖലകളിലടക്കം ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ചവർ വളരെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. ഒരു ഘട്ടത്തിൽ ഭക്ഷണവും കുടിവെള്ളവും വരെ തീർന്നവരും ഇക്കൂട്ടത്തിലുണ്ട്. കിലോമീറ്ററുകൾ നടന്നും മറ്റും അതിർത്തികളിലെത്തിയവരുമുണ്ട്. വളർത്തു മൃഗങ്ങളെ ഒപ്പം കൂട്ടാൻ വസ്ത്രങ്ങളും ഭക്ഷണവും ഉപേക്ഷിച്ചെത്തിയ മലയാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്.
സുമിയിൽ ഇന്ത്യക്കാരെ കവചമാക്കിയെന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർഥി അനന്തു കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടക്കത്തിൽ നഗരം വിടാൻ കഴിയാത്തത് പ്രാദേശികവാസികൾ തടഞ്ഞതു കൊണ്ടാണെന്നും അനന്തു പോളണ്ടിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ സംഘം രാവിലെയോടെ ദില്ലിയിലെത്തിയിട്ടുണ്ട്. പോളണ്ടിൽ നിന്നു പുറപ്പെട്ട
എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ദില്ലിയിലെത്തിയത്