രാഹുൽ ​ഗാന്ധിക്ക് പുതിയ മേൽവിലാസമാകുമോ; സുനേരി ബാ​ഗ് റോഡിലെ 5-ാം നമ്പർ ബം​ഗ്ലാവ് അനുവദിക്കുമെന്ന് റിപ്പോർട്ട്

Published : Jul 27, 2024, 09:32 AM ISTUpdated : Jul 27, 2024, 10:26 AM IST
രാഹുൽ ​ഗാന്ധിക്ക് പുതിയ മേൽവിലാസമാകുമോ; സുനേരി ബാ​ഗ് റോഡിലെ 5-ാം നമ്പർ ബം​ഗ്ലാവ് അനുവദിക്കുമെന്ന് റിപ്പോർട്ട്

Synopsis

ക്യാബിനറ്റ് മന്ത്രിമാർക്ക് നൽകുന്ന ടൈപ്പ് 8 ബംഗ്ലാവിന് രാഹുലിന് അർഹതയുണ്ട്. പ്രിയങ്ക ​ഗാന്ധി സുനേരി ബാഗ് റോഡിലെ ബംഗ്ലാവ് സന്ദർശിച്ചതിനെ തുടർന്നാണ് വിവാദം ഉയർന്നത്.

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്ക് പുതിയ ബം​ഗ്ലാവ് അനുവദിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് രാഹുലിന് തൻ്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വന്നിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായതോടെയാണ് അദ്ദേഹത്തിന് പുതിയ ബം​ഗ്ലാവ് ലഭിക്കുന്നത്. 2014ന് ശേഷം ഇതാദ്യമായാണ് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകുന്നത്. സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവ് ഹൗസ് കമ്മിറ്റി രാഹുൽ ​ഗാന്ധിക്ക് വാഗ്ദാനം ചെയ്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More... ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ: ഒരു പാക്കിസ്ഥാനി ഭീകരനെ വധിച്ചു, രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

ക്യാബിനറ്റ് മന്ത്രിമാർക്ക് നൽകുന്ന ടൈപ്പ് 8 ബംഗ്ലാവിന് രാഹുലിന് അർഹതയുണ്ട്. പ്രിയങ്ക ​ഗാന്ധി സുനേരി ബാഗ് റോഡിലെ ബംഗ്ലാവ് സന്ദർശിച്ചതിനെ തുടർന്നാണ് വിവാദം ഉയർന്നത്. അതേസമയം, രാഹുൽ ​ഗാന്ധി പ്രതികരിച്ചിട്ടില്ല. അമ്മ സോണിയാ ഗാന്ധിയുടെ ജൻപഥിലെ വസതിയിലാണ് രാഹുൽ താമസിക്കുന്നത്.  2004ൽ ആദ്യമായി എംപിയായ ഗാന്ധി, കഴിഞ്ഞ വർഷം അയോഗ്യനാക്കപ്പെടുന്നത് വരെ തുഗ്ലക്ക് ലെയ്‌നിലെ 12ാം  നമ്പർ ബം​ഗ്ലാവിലാണ് താമസിച്ചിരുന്നത്. 

Asianet news live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശരിക്കും ഭയന്ന് വിറച്ച് ഏറെ നേരം', ആര്‍പിഎഫ് സഹായത്തിനെത്തും വരെ ട്രെയിൻ ടോയ്‌ലറ്റിൽ കുടുങ്ങി യാത്രക്കാരി, വീഡിയോ
ഓസ്ട്രേലിയയിലെ വെടിവയ്പിന് പിന്നിൽ ലഹോർ സ്വദേശി? വീട്ടിൽ റെയ്ഡ് നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്