വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് പോകവെ മുൻ കാമുകൻ തോക്കുമായെത്തി, വധുവിനെ തട്ടിക്കൊണ്ടുപോയി

Published : Feb 23, 2026, 12:49 PM IST
odisha kidnapping

Synopsis

വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വരൻ തർഭ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

ഭുവനേശ്വർ : ഒഡീഷയിലെ ബൊലാംഗീർ ജില്ലയിൽ വിവാഹ ചടങ്ങുകൾക്ക് ശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കിൻ മുനയിൽ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവം നടന്നത്. ഒഡീഷയിലെ ബോലാംഗീർ സ്വദേശിയായ ഹരിബന്ധു പട്ടേലിന്‍റെ ഭാര്യയെ ആണ് മുൻ കാമുകനും സംഗവുമെത്തി തട്ടിക്കൊണ്ടു പോയത്. കാന്തമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്കു ശേഷം നവവധുവിനൊപ്പം നാട്ടിലേക്ക് പോകവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മുൻ കാമുകൻ ഉൾപ്പെട്ട മൂന്നംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു.

വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വരൻ തർഭ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവം തർഭ പൊലീസ് മേധാവി അനിത കിഡോ സ്ഥിരീകരിച്ചു. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെയും യുവതിയെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലക്ഷദ്വീപിലെ ബുധനാഴ്ച വാഹന നിരോധനം റമസാൻ വരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ
ബംഗ്ലാദേശി ഭീകരര്‍ ലക്ഷ്യമിട്ടത് സ്ഫോടനങ്ങള്‍, അറസ്റ്റിലായവര്‍ ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകള്‍, നിയന്ത്രിച്ചത് ജമ്മു കശ്മീര്‍ സ്വദേശി