
ദില്ലി: കർഷക സമരം ചർച്ചയാകുന്നതിനിടെ കർഷക സംഘടന നേതാവിന് നോട്ടീസ് നൽകി എൻഐഎ. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിങ്ങ് സിർസയ്ക്കാണ് നോട്ടീസ് നൽകിയത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം, ഒൻപതാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ നിയമം പിൻവലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ട് പോവാൻ തന്നെയാണ് കർഷകരുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തിൽ സമാധാനപരമായി ട്രാക്ടർ റാലി നടത്തുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള പത്താംവട്ട ചർച്ച.