തമിഴ്നാട്ടില്‍ നാലിടത്ത് എൻഐഎ റെയ്ഡ് ; ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തു

Published : Jul 13, 2019, 02:49 PM ISTUpdated : Jul 13, 2019, 02:53 PM IST
തമിഴ്നാട്ടില്‍ നാലിടത്ത് എൻഐഎ റെയ്ഡ്  ; ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തു

Synopsis

ശ്രീലങ്കൻ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് ചെന്നൈയില്‍ റെയ്ഡ് നടന്നത്.  

ചെന്നൈ: തീവ്ര സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ നാലിടങ്ങളിൽ എൻഐഎയുടെ പരിശോധന. ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലർത്തുന്നവരുടെ വസതികൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

എൻഐഎ കൊച്ചി വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനയില്‍ ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു. ശ്രീലങ്കൻ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് ചെന്നൈയില്‍ റെയ്ഡ് നടന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2025ൽ കാനഡ പുറത്താക്കിയത് 2500 ഇന്ത്യക്കാരെ, കുടിയേറ്റ നിയന്ത്രണം കടുക്കും, ഇനിയും ഇന്ത്യക്കാരെ പുറത്താക്കുമെന്ന് റിപ്പോർട്ട്
'ബന്ധുക്കളില്ല, തന്റെ മരണശേഷം ഭാര്യയെ ആരുനോക്കും', ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ