
ദില്ലി : കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ആശുപത്രി വിട്ടു. ചികിത്സ പൂർത്തിയാക്കി ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. വയറ്റിലെ അണുബാധയെ തുടർന്ന് തിങ്കളാഴ്ചയാണ് കേന്ദ്ര ധനമന്ത്രിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രൈവറ്റ് വാർഡിലായിരുന്നു പ്രവേശിപ്പിച്ചത്.