നിര്‍മലാ സീതാരാമന്‍റെ മകള്‍ വിവാഹിതയായി, വരന്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെ പ്രധാനി

Published : Jun 09, 2023, 12:15 PM ISTUpdated : Jun 09, 2023, 12:25 PM IST
നിര്‍മലാ സീതാരാമന്‍റെ മകള്‍ വിവാഹിതയായി, വരന്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെ പ്രധാനി

Synopsis

പ്രതീക് 2014 മുതൽ പ്രധാനമന്ത്രിയുടെ ഓഫീസുമായി (പിഎംഒ) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത് സ്വദേശിയാണ് പ്രതീക് ദോഷി.

ബെംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകാല വാങ്മയി വിവാഹിതയായി. ബെംഗളൂരുവിലെ ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരന്‍. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചു. ഉഡുപ്പി അടമറു മഠത്തിലെ സന്യാസിമാരും ചടങ്ങിന് നേതൃത്വം നല്‍കി. മിന്റ് ലോഞ്ചിന്റെ ബുക്‌സ് ആൻഡ് കൾച്ചർ വിഭാഗത്തിലെ ഫീച്ചർ റൈറ്ററാണ് വംഗ്‌മയി.

പ്രതീക് 2014 മുതൽ പ്രധാനമന്ത്രിയുടെ ഓഫീസുമായി (പിഎംഒ) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത് സ്വദേശിയാണ് പ്രതീക് ദോഷി. പിഎംഒയിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായാണ് പ്രവര്‍ത്തിക്കുന്നത്. 2019 ജൂണിൽ ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി. സിംഗപ്പൂർ മാനേജ്‌മെന്റ് സ്‌കൂളിൽ നിന്നാണ് ബിരുദം. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. പിഎംഒയുടെ റിസര്‍ച്ച് ആന്‍ഡ് സ്ട്രാറ്റജി വിഭാഗത്തിന്റെ ചുമതലയാണ് വഹിക്കുന്നത്. 

PREV
click me!

Recommended Stories

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം