ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി 8 തവണ ബജറ്റ് അവതരണം; റെക്കോർഡിടാൻ നിർമല സീതാരാമൻ

Published : Feb 01, 2025, 01:37 AM ISTUpdated : Feb 01, 2025, 08:38 AM IST
ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി 8 തവണ ബജറ്റ് അവതരണം; റെക്കോർഡിടാൻ നിർമല സീതാരാമൻ

Synopsis

മൊറാര്‍ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അല്ലാതെ പി ചിദംബരം 9 തവണയും അവതരിപ്പിച്ചു.

ദില്ലി: ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും.

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. ഇതോടെ തുടര്‍ച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ എട്ട് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂര്‍വതയുമുണ്ട്. 

മൊറാര്‍ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അല്ലാതെ പി ചിദംബരം 9 തവണയും പ്രണബ് മുഖര്‍ജി എട്ട് പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു. സ്വതന്ത്ര ചുമതലയോടെ പ്രതിരോധ മന്ത്രിയായ ആദ്യത്തെ വനിത എന്ന ഖ്യാതി നേടിയ നിര്‍മല സീതാരാമന്‍ മുന്‍പും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.

പാര്‍ലമെന്‍റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോര്‍ഡ് നിര്‍മലയുടെ പേരിലാണ്. 2020ല്‍ രണ്ടു മണിക്കൂര്‍ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗം. ബജറ്റുമായി ബന്ധപ്പെട്ട് കോളോണിയല്‍ കാലത്ത് തുടങ്ങിയ പരമ്പരാഗത രീതികളില്‍ മാറ്റം വരുത്തിയതും നിര്‍മലാ സീതാരാമനാണ്. ബജറ്റ് രേഖകള്‍ ബ്രീഫ് കേസില്‍ കൊണ്ടുവരുന്ന രീതി വനിതാ ധനമന്ത്രി മാറ്റി. 2019ല്‍ ചുവന്ന തുണിയില്‍ പൊതിഞ്ഞാണ് ബജറ്റ് രേഖകള്‍ കൊണ്ടുവന്നത്. 2021ല്‍ ടാബ്ലറ്റില്‍ നോക്കി വായിച്ച് പേപ്പര്‍ രഹിത ബജറ്റും അവര്‍ അവതരിപ്പിച്ചു. ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുളള ധനമന്ത്രി കൂടിയാണ് നിര്‍മലാ സീതാരാമന്‍.


Union Budget 2025 LIVE: മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ഇന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു