
പാറ്റ്ന : ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. പ്രധാനമന്ത്രിയും അമിത്ഷായും നിതീഷിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തെന്നാണ് സൂചന. നാളെ രാവിലെ പത്ത് മണിക്കാണ് നിയമസഭാകക്ഷിയോഗം. പിന്നാലെ നിതീഷ് കുമാര്‍ കൂടി പങ്കെടുക്കുന്ന എന്‍ഡിഎ യോഗം. യോഗത്തില്‍ നിതീഷിനെ നിയമസഭ കക്ഷി നേതാവായി പ്രഖ്യാപിക്കും. തുടര്‍ന്ന് ഗവര്‍ണ്ണറെ കണ്ട് രാജിക്കത്ത് കൈമാറും. വൈകീട്ട് നാല് മണിക്ക് സത്യ പ്രതിജ്ഞ. നിതീഷിന്‍റെ നീക്കങ്ങള്‍ ഇങ്ങനെയെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും നിതീഷുമായി സംസാരിച്ചെന്നാണ് വിവരം. മുഖ്യമന്ത്രിയായി നിതിഷിന് തുടരാന്‍ ഗ്രീന്‍ സിഗ്നല്‍ കിട്ടി. സര്‍ക്കാരിന്‍റെ കാലാവധി കഴിഞ്ഞ് 2025 മുതല്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം നിതീഷ് അറിയിച്ചെന്നാണ് സൂചന. ഇന്ത്യ സഖ്യം തകര്‍ച്ചയുടെ വക്കിലാണെന്നും, കോണ്‍ഗ്രസാണ് ഉത്തരവാദിയെന്നുമുള്ള പ്രതികരണത്തിലൂടെ ഇനി ആ പാളയത്തിലില്ലെന്ന സൂചന ജെഡിയു നേതൃത്വം നല്‍കി.
നിതീഷ് കുമാറിന്‍റെ നീക്കങ്ങളെ ചെറുക്കാന്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ശ്രമം തുടങ്ങി. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്നും ഫോണുകള്‍ ഓഫ് ചെയ്യരുതെന്നും തേജസ്വിയാദവ് വിളിച്ച യോഗത്തില്‍ എംഎല്‍എമാരോട് ആവശ്യപ്പെട്ടു. മഹാസഖ്യത്തിനൊപ്പമുള്ള എംഎല്‍എമാര്‍ കര്‍ശന നിരീക്ഷണത്തിലാണ്. നിതീഷ് കുമാറിനോടിടഞ്ഞ് അടുത്തിടെ എന്‍ഡിഎയിലെത്തിയ ജിതന്‍ റാം മാഞ്ചിയെ ഇന്ത്യ സഖ്യത്തിലേക്കെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി മാഞ്ചിയുമായി സംസാരിച്ചു. നീക്കങ്ങള്‍ വിജയിച്ചാലും കേവല ഭൂരിപക്ഷമായ 122 കടക്കാന്‍ പാടുപെടും. അതേ സമയം തെരഞ്ഞെടുപ്പ് ഒഴിവാക്കി തന്ത്രപൂര്‍വം എന്‍ഡിയിലേക്ക് നീങ്ങാനൊരുങ്ങുന്ന നിതീഷ് കുമാറിന് തടയിടാന്‍ എംഎല്‍എമാരെ കൊണ്ട് രാജി വയ്പിക്കാനും ആലോചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam