'ഔദ്യോഗിക യോഗങ്ങളില്‍ ബിസ്കറ്റുകള്‍ വേണ്ട, കടലയും ബദാമും നല്‍കൂ'; ആരോഗ്യ മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍

By Web TeamFirst Published Jun 29, 2019, 11:05 AM IST
Highlights

ഈന്തപ്പഴം, കടല,  ബദാം തുടങ്ങിയവ മാത്രമേ ഇനി യോഗങ്ങളില്‍ നല്‍കാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. ജൂണ്‍  19നാണ് ആരോഗ്യമന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയത്. 
 

ദില്ലി: മന്ത്രാലയതല ഔദ്യോഗിക യോഗങ്ങളില്‍ ബിസ്കറ്റുകളും അനാരോഗ്യകരമായ ഭക്ഷണങ്ങളും വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മിക്ക യോഗങ്ങളിലും ബിസ്കറ്റുകളും കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളുമാണ് നല്‍കുന്നത്. എന്നാല്‍ ഇനി അത് തുടരാനാകില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. ഈന്തപ്പഴം, കടല, ബദാം തുടങ്ങിയവ മാത്രമേ ഇനി യോഗങ്ങളില്‍ നല്‍കാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. ജൂണ്‍ 19നാണ് ആരോഗ്യമന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

ആരോഗ്യ മന്ത്രാലയത്തിന്‍റെ ഈ നടപടിയില്‍ തൃപ്തരാണെന്ന് ചില ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യത്തിന് ഹാനീകരമായ ഭക്ഷണം ഏതാണെന്ന് ഡോക്ടര്‍ കൂടിയായ ആരോഗ്യമന്ത്രിക്ക് അറിയാമെന്നും സന്തോഷത്തോടെ സര്‍ക്കുലര്‍ സ്വീകരിക്കുന്നുവെന്നും അവര്‍ പ്രതികരിച്ചു. 

click me!