ബംഗാളില്‍ ബിജെപിയുടെ രഥയാത്രക്ക് അനുമതിയില്ല; സർക്കാരിന്‍റേത് രാഷ്ട്രീയ പകപോക്കലെന്ന് ബിജെപി

By Web TeamFirst Published Feb 6, 2021, 3:39 PM IST
Highlights

രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും ബംഗാൾ സർക്കാരിന്‍റേത് രാഷ്ട്രീയ പകപോക്കലാണെന്നും ബിജെപി പ്രതികരിച്ചു. 

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പശ്ചിമബംഗാളില്‍ ബിജെപി നിശ്ചയിച്ച രഥയാത്രക്ക് അനുമതിയില്ലെന്ന് സര്‍ക്കാര്‍. പൊതു സമ്മേളനത്തിനുള്ള അനുമതി മാത്രമാണ് നൽകിയതെന്ന് നാദിയ ജില്ലാ ഭരണകൂടം വ്യക്തമാക്കി. രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും ബംഗാൾ സർക്കാരിന്‍റേത് രാഷ്ട്രീയ പകപോക്കലാണെന്നും ബിജെപി പ്രതികരിച്ചു. 

രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്യാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ബംഗാളിലെത്തി. അതേസമയം, രഥയാത്രയെ പ്രതിരോധിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജനസമര്‍ഥന്‍ യാത്രക്ക് തുടക്കമായി. രഥയാത്ര നിശ്ചയിച്ചിരിക്കുന്ന അതേ പാതയിലാണ് ജനസമർഥൻ യാത്രയും കടന്നുപോകുന്നത്.  യാത്രയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ രഥയാത്രക്ക് അനുമതി നല്‍കരുതെന്ന പൊതു താല്‍പര്യ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. 

click me!