'അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ട, വിധിക്ക് മുന്‍കാല പ്രാബല്യം'

Published : Sep 11, 2023, 11:18 AM ISTUpdated : Sep 11, 2023, 12:19 PM IST
'അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന്  കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ട, വിധിക്ക് മുന്‍കാല പ്രാബല്യം'

Synopsis

മുന്‍കൂര്‍ അനുമതി വേണമെന്ന ദില്ലി പൊലീസ് ആക്ടിലെ വ്യവസ്ഥ സുപ്രീംകോടതി 2014 ല്‍ എടുത്തുകളഞ്ഞിരുന്നു.ഇതിന് മുന്‍കാലപ്രാബല്യമുണ്ടെന്നാണ് സുപ്രീംകോടതി ഭരണഘടനബെഞ്ചിന്‍റെ വിധി .

ദില്ലി: അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുട അറസ്റ്റിന്  കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന വിധിക്ക് മുന്‍കാലപ്രാബല്യമുണ്ടെന്ന് സുപ്രീംകോടതി . ജോയിന്‍റ് സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റിന്   മുന്‍കൂര്‍ അനുമതി വേണമെന്ന ദില്ലി പൊലീസ് സ്പെഷ്യല്‍ എസ്ടാബ്ലിഷ്മെന്‍റ്  ആക്ടിലെ 6 എ ഭരണഘടനാ വിരുദ്ധമാണെന്ന്  സുപ്രീംകോടതി വിധിച്ചിരുന്നു. 6എഎടുത്തു കളഞ്ഞ ഈ വിധിക്ക് മുന്‍കാലപ്രാബല്യമുണ്ടെന്നാണ് ജസ്റ്റീസുമാരായ  എസ് കെ കൗള്‍,  സജ്‍ഞീവ് ഖന്ന ഉള്‍പ്പെടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.  ഉന്നത ഉദ്യോസ്ഥരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്നത് തുല്യതക്ക് വിരുദ്ധമാണെന്ന് 2014ല്‍ സുബ്രമണ്യം സ്വാമി നല്‍കിയ കേസിലാണ് സുപ്രീംകോടതി വിധിച്ചത്

അഴിമതിക്കേസിൽ ജാമ്യമില്ല, ജയിലിൽ; ജാമ്യം തേടി ചന്ദ്രബാബു നായിഡു ഇന്ന് ഹൈക്കോടതിയിലേക്ക് 

ലാവ്ലിൻ കേസ് സുപ്രീം കോടതിയിൽ ജസ്റ്റിസ് സുര്യകാന്തിന്റെ ബെഞ്ച് സെപ്തംബർ 12 ന് പരിഗണിക്കും 

ചന്ദ്രബാബു നായിഡു 'കൈതി നമ്പർ 7691', സെൻട്രൽ ജയിൽ 'സ്നേഹ' ബ്ലോക്കിൽ പ്രത്യേക മുറി

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു