ഇക്കൊല്ലം അയോധ്യയില്‍ രാംലീലയില്ല, ദീപാവലി ആഘോഷം വിര്‍ച്വലായി

By Web TeamFirst Published Sep 27, 2020, 11:16 AM IST
Highlights

രാംലീല നിര്‍ത്തിയതോടെ കഴിഞ്ഞ ഏഴ് മാസമായി രാംലീല കലാകാരന്‍മാര്‍ ദുരിതത്തിലാണെന്ന് പരിപാടി സംഘടിപ്പിക്കുന്ന അയോധ്യ ശോധ സന്‍സ്താന്‍ മാനേജര്‍ റാം തീര്‍ഥ്
 

അയോധ്യ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണ അയോധ്യയില്‍ രാംലീല അവതരിപ്പിക്കില്ല. ജില്ലാ ഭരണകൂടം രാംലീല അവതരിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ രാംലീല നിര്‍ത്തിയതോടെ കഴിഞ്ഞ ഏഴ് മാസമായി രാംലീല കലാകാരന്‍മാര്‍ ദുരിതത്തിലാണെന്ന് പരിപാടി സംഘടിപ്പിക്കുന്ന അയോധ്യ ശോധ സന്‍സ്താന്‍ മാനേജര്‍ റാം തീര്‍ഥ് പറഞ്ഞു. ''300 ഓളം രാംലീല കലാകാരന്മാര്‍ കഴിഞ്ഞ ഏഴ് മാസമായി ദുരിതം അനുഭവിക്കുകയാണ്. രാംലീല താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും സര്‍ക്കാര്‍ യാതൊരുവിധ സഹായവും നല്‍കിയിട്ടില്ല.'' - രാം തീര്‍ത്ഥ് പറഞ്ഞു. 

ദീപാവലി വിര്‍ച്വലായി ആഘോഷിക്കാനാണ് അയോധ്യ അധികൃതരുടെ തീരുമാനം. 2017 മുതലാണ് അയോധ്യയില്‍ ദീപോത്സവം വലിയ ആഘോഷമായി നടത്തി തുടങ്ങിയത്. വിര്‍ച്വല്‍ ദീപോത്സവത്തിനുള്ള നിബന്ധനകള്‍ സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി നീല്‍കാന്ത് തിവാരി ആയോധ്യ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. 

click me!