വെബിനാറുകൾ സംഘടിപ്പിക്കുന്നതിന് നിയന്ത്രണമില്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രസർക്കാർ

Web Desk   | Asianet News
Published : Feb 25, 2021, 08:50 AM IST
വെബിനാറുകൾ സംഘടിപ്പിക്കുന്നതിന് നിയന്ത്രണമില്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രസർക്കാർ

Synopsis

അന്താരാഷ്ട്ര പ്രാതിനിധ്യം ഉള്ള വെബിനാറുകൾക്ക് രാഷ്ട്രീയ അനുമതി വേണമെന്ന ഉത്തരവാണ് പിൻവലിച്ചത്. ശാസ്ത്ര വിദഗ്ധർ അടക്കമുള്ളവർ രൂക്ഷ വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം നീക്കിയത്.

ദില്ലി: വെബിനാറുകൾ സംഘടിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. അന്താരാഷ്ട്ര പ്രാതിനിധ്യം ഉള്ള വെബിനാറുകൾക്ക് രാഷ്ട്രീയ അനുമതി വേണമെന്ന ഉത്തരവാണ് പിൻവലിച്ചത്.

ശാസ്ത്ര വിദഗ്ധർ അടക്കമുള്ളവർ രൂക്ഷ വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം നീക്കിയത്. നവംബർ 2020 മുതൽ ആയിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. രാജ്യ സുരക്ഷയും ,രാജ്യത്തിന്റെ ആഭ്യന്തര താത്പര്യങ്ങളും ലംഘിക്കുന്നില്ലെന്ന് അനുമതി നൽകുന്നവർ ഉറപ്പ് വരുത്തണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്