ബാഹുബലി ആരോഗ്യവാൻ, തൽക്കാലം പിടിക്കില്ല; മയക്കുവെടി വെക്കാനുളള തീരുമാനം മരവിപ്പിച്ചു 

Published : Jun 29, 2023, 07:23 PM IST
ബാഹുബലി ആരോഗ്യവാൻ, തൽക്കാലം പിടിക്കില്ല; മയക്കുവെടി വെക്കാനുളള തീരുമാനം മരവിപ്പിച്ചു 

Synopsis

ആന ആരോഗ്യവാനെന്നും പരിക്ക് ഗുരുതരമല്ലെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.

ചെന്നൈ : മേട്ടുപ്പാളയം മേഖലയിൽ അലഞ്ഞുതിരിയുന്ന ബാഹുബലി എന്ന കാട്ടാനയെ തത്ക്കാലം പിടിക്കില്ല. ആനയെ മയക്കുവെടി വച്ച് പിടികൂടി, ചികിത്സ നൽകാനുള്ള തീരുമാനം തമിഴ്നാട് വനംവകുപ്പ് മരവിപ്പിച്ചു. വീ‍ഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനം. ആന ആരോഗ്യവാനെന്നും പരിക്ക് ഗുരുതരമല്ലെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. ആനയുടെ വായിൽ പരിക്കേറ്റെന്നും ചികിത്സ നൽകണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആനയെ പിടികൂടാൻ വനംവകുപ്പ് ഉത്തരവിട്ടത്.

 

 

 

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'