
ദില്ലി:പ്രതിപക്ഷത്ത് എല്ലാവർക്കും പ്രധാനമന്ത്രിയാകണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പരിഹസിച്ചു.നിതീഷ് കുമാറും അതിൽ ഉറച്ചു നിൽക്കുകയാണ്.അതുകൊണ്ടാണ് നിതീഷ് കുമാർ ഖർഗെയെ പ്രീതിപ്പെടുത്താനും രാഹുലിന്‍റെ അപ്പോയിൻമെന്‍റിന് കാത്തിരിക്കുന്നത്. 2024 പ്രധാനമന്ത്രിപദത്തിന് ഒഴിവില്ലെന്ന് നിതീഷ് കുമാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പരമാവധി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുമെന്ന് നിതീഷ് കുമാർ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ബിജെപിയെ അധികാരത്തിൽനിന്ന് നീക്കണമെന്ന് കെജ്രിവാളും പ്രതികരിച്ചു. പ്രതിപക്ഷ ഐക്യം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചർച്ചക്ക് പിന്നാലെയായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. രാഹുലിന്‍റെ അയോഗ്യത വിഷയത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച എഎപി പാർലമെന്‍റിനകത്തെ പ്രതിപക്ഷ സമരങ്ങള്‍ക്കും പിന്തുണ നല്‍കിയിരുന്നു.
കോണ്‍ഗ്രസ് നേതൃത്വവുമായി ഇന്നലെ നിതീഷ് കുമാര്‍ പ്രതിപക്ഷ ഐക്യം ചർച്ച് ചെയ്തിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയില്‍ നടന്ന ചർച്ചയില്‍ രാഹുല്‍ഗാന്ധിയും പങ്കെടുത്തു. ചർച്ച ചരിത്രപരമാണെന്നും യോജിക്കാവുന്ന എല്ലാം പാര്‍ട്ടികളുമായും സഹകരിക്കുമെന്നും ചർച്ചക്ക് ശേഷം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ മാസം അവസാനം സംയുക്ത പ്രതിപക്ഷ യോഗം വിളിച്ച് ചേർക്കാനും പാർട്ടികള്‍ തീരുമാനമെടുത്തിട്ടുണ്ട്. ഈ ചര്‍ച്ചകളുടെ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam