
ലക്നൗ: 2022 ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കരുനീക്കങ്ങളുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. യുപിയിലെത്തിയ ഉവൈസി ബുധനാഴ്ച് മുൻ ബിജെപി സഖ്യകക്ഷിയായിരുന്ന സുഹെൽദേവ് ഭാരതീയ ജനതാ പാർട്ടി നേതാവ് ഒാം പ്രകാശ് രാജ്ഭറിനെ സന്ദർശിച്ചു.
അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിക്ക് അഞ്ച് സീറ്റുകൾ ലഭിച്ചിരുന്നു. ഒവൈസിയെ നേരിടാൻ ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ബിജെപി കളത്തിലറക്കിയത് യുപി മുഖ്യമന്ത്രി ആദിത്യനാഥിനെയായിരുന്നു. ഇപ്പോൾ തിരിച്ച് യുപിയിലെത്തി യോഗിക്കെതിരെ പ്രചാരണം നടത്താനാണ് ഒവൈസിയുടെ നീക്കം.
ആദിത്യനാഥ് പ്രചാരണത്തിനെത്തിയ വാർഡിലെ മൂന്ന് സീറ്റുകളും ബിജെപിക്ക് നഷ്ടമായി. അമിത് ഷാ എത്തിയ സീറ്റും ബിജെപിക്ക് ലഭിച്ചില്ല. ഞാനിവിടെ പേരുകൾ മാറ്റാൻ വന്നതല്ല, ഹൃദയം ജയിക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. - ഒവൈസി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam