
ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1520 ആയി. വാരാണസിയില്‍ നിന്ന് തിരിച്ചെത്തിയവരില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 127 അംഗ സംഘത്തില്‍ മൂന്ന് പേര്‍ രോഗബാധിരായി.
കൊവിഡ് ബാധിച്ചവരില്‍ രണ്ട് സ്ത്രീകള്‍ അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. അതേസമയം കാശിമേട് മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ തമിഴ് വാർത്താ ചാനലിലെ 26 മാധ്യമ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത് മെട്രോ നഗരത്തിലെ മാധ്യമപ്രവർത്തകർക്കിടയിൽ ആശങ്ക ഇരട്ടിപ്പിച്ചു.
ചെന്നൈയിലെ ഒരു പ്രമുഖ ദിനപത്രത്തിലെ റിപ്പോർട്ടർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. നാൽപ്പതിലധികം മാധ്യമ പ്രവർത്തകർ നിരീക്ഷണത്തിലാണ്. ഇപ്പോൾ രോഗം സ്ഥിരീകരിച്ചത് ചാനൽ ഡെസ്കിൽ ജോലി ചെയ്യുന്ന 26 മാധ്യമപ്രവർത്തകർക്കാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam