ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‍കരണം; സമരം ശക്തമാക്കാന്‍ ദില്ലി എയിംസിലെ നഴ്‍സുമാര്‍

Published : Jun 02, 2020, 11:10 AM ISTUpdated : Jun 02, 2020, 11:41 AM IST
ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‍കരണം; സമരം ശക്തമാക്കാന്‍ ദില്ലി എയിംസിലെ നഴ്‍സുമാര്‍

Synopsis

എയിംസിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നിൽ കുത്തിയിരുന്ന് ഇന്നലെ നഴ്‍സുമാര്‍ പ്രതിഷേധിച്ചത്

ദില്ലി: ദില്ലി എംയിസില്‍ നഴ്‍സുമാര്‍ ആരംഭിച്ച സമരം ശക്തമാക്കും. അവധിയിലുള്ള നഴ്‌സുമാരെ അടക്കം ഉൾപ്പെടുത്തി സമരം വീണ്ടും തുടങ്ങാനാണ് തീരുമാനം. ഇന്നും ചർച്ചയ്ക്ക് തയ്യാറായില്ലങ്കിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് സമരത്തിലേക്ക് കടക്കും. 
ഇന്നലെ യൂണിയൻ ഭാരവാഹികളാണ് പ്രതിഷേധിച്ചത്. ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് പടരുന്നതിനിടെ സുരക്ഷ , ജോലി സമയം, വനിത നഴ്‍സുമാര്‍ക്ക് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. 

എയിംസിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നിൽ കുത്തിയിരുന്ന് ഇന്നലെ നഴ്‍സുമാര്‍ പ്രതിഷേധിച്ചത്. പിപിഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്‌ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഇവര്‍ ഉന്നയിക്കുന്നത്. 

അതസമയം കൊവിഡ് ബാധിച്ച മരിച്ച മലയാളി നഴ്സ് അംബിക ജോലി ചെയ്തിരുന്ന കാൽറ ആശുപത്രിയിലെ എട്ടു നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു. ഇതിൽ മൂന്നു പേർ കാൽറ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ ഗൃഹനീരീക്ഷണത്തിലാണെന്നും ആശുപത്രി അറിയിച്ചു. നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദില്ലി മലയാളി അസോസിയേഷൻ കത്ത് നൽകിയിരുന്നു. അതെ സമയം അംബികയുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം