പ്രതിഷേധം ഫലം കണ്ടു; ദില്ലി എൽഎൻജിപി ആശുപത്രിയിലെ നഴ്‍സുമാര്‍ക്ക് താമസ സൗകര്യം ഒരുക്കും

By Web TeamFirst Published Apr 9, 2020, 9:47 PM IST
Highlights

അഞ്ഞൂറിലധികം രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ ഡോക്ടർമാ‍ർക്ക് സ്വകാര്യ ആഡംബര ഹോട്ടലിലാണ്  താമസം ഒരുക്കിയിരുന്നത്.  
 

ദില്ലി: എൽഎൻജെപി ആശുപത്രിയിലെ നഴ്‍സുമാര്‍ക്കുള്ള താമസം ഗുജറാത്ത് ഭവനിലേക്ക് മാറ്റാൻ ധാരണയായി. നാളെ 11 മണിക്ക് ശേഷം താമസം മാറ്റാനുള്ള നടപടികൾ തുടങ്ങുമെന്ന് ദില്ലി സർക്കാർ അറിയിച്ചു.  ഈക്കാര്യത്തിൽ നഴ്‍സസ്  യൂണിയൻ ഭാരവാഹികൾക്ക് രേഖ മൂലം ഉറപ്പ് നൽകി. അഞ്ഞൂറിലധികം രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ ഡോക്ടർമാ‍ർക്ക് സ്വകാര്യ ആഡംബര ഹോട്ടലിലാണ്  താമസം ഒരുക്കിയിരുന്നത്.  

എന്നാൽ നഴ്‍സുമാര്‍ ഉൾപ്പടെയുള്ളവർക്ക് ആശുപത്രിയിലെ  ദന്തൽവിഭാഗം ലൈബ്രറി ഹാളിൽ  താല്‍ക്കാലിക  സംവിധാനമാണ് ഒരുക്കിയത്. കൊവിഡ് രോഗികളെ പരിചരിക്കുന്ന ഇവർക്ക് രോഗവരാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള യതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് പരാതി ഉയർന്നിരുന്നു.  പരാതിയിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് മുന്നിൽ നഴ്‍സുമാര്‍ ഒത്തൂകൂടിയിരുന്നു. മലയാളികൾ അടക്കമുള്ള നഴ്‍സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

Read More: ഒരു ഹാളിൽ 30 പേർ, വൃത്തിയില്ലാത്ത ശുചിമുറി, ദില്ലിയിൽ മലയാളി നഴ്സുമാർ ദുരിതത്തിൽ

 

click me!