'ബന്ദേ ഉത്കല ജനനീ', കൊവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് ഒഡിയ ദേശഭക്തി​ഗാനം പാടി നവീൻ പട്നായിക്; വീഡിയോ

By Web TeamFirst Published May 31, 2020, 12:35 PM IST
Highlights

കൊവിഡിനെ നേരിടുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പോലീസ് ഉദ്യോ​ഗസ്ഥർ, മറ്റ് ആരോ​ഗ്യ പ്രവർത്തകർ എന്നിവർക്ക് വേണ്ടിയാണ് തന്റെ വസതിയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ​ഗാനം ആലപിച്ചത്. 

ഭുവനേശ്വർ: കൊറോണ വൈറസ് ബാധയ്ക്കെതിരെ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്നവർക്ക് ആദരമർപ്പിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ബന്ദേ ഉത്കല ജനനീ എന്ന് തുടങ്ങുന്ന ഒഡിയ ദേശഭക്തി​ഗാനം ആലപിച്ചാണ് മുഖ്യമന്ത്രി നന്ദിയും ആദരവും അറിയിച്ചിരിക്കുന്നത്. 
കൊവിഡിനെ നേരിടുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പോലീസ് ഉദ്യോ​ഗസ്ഥർ, മറ്റ് ആരോ​ഗ്യ പ്രവർത്തകർ എന്നിവർക്ക് വേണ്ടിയാണ് തന്റെ വസതിയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ​ഗാനം ആലപിച്ചത്. വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Honoring our with . https://t.co/D5qcEOiQh9

— Naveen Patnaik (@Naveen_Odisha)

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഒഡീഷയിലെ ജനങ്ങളുമായി ചേർന്ന് ഇതേ ​ഗാനം തന്നെ ആലപിച്ചു. കൊവിഡ് 19 മുന്നണിപ്പോരാളികളുട ആത്മവീര്യം വർദ്ധിപ്പിക്കുന്നതിനായി ദേശഭക്തി​ഗാനം ആലപിക്കാൻ നവീൻ പട്നായിക് കേന്ദ്രമന്ത്രിയുടെ പങ്കാളിത്തം തേടിയിരുന്നു. 'ഒഡീഷയിലെ കൊവിഡ് പോരാളികളുടെ ആത്മവീര്യവും മനോബലവും വർദ്ധിപ്പിക്കുന്നതിനായി മെയ് 30 അഞ്ചര മണിക്ക് ബന്ദേ ഉത്കൽ ജനനീ ആലപിക്കുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനോട് മുഖ്യമന്ത്രി നവീൻ പട്നായിക് സംസാരിച്ചു.' മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. 

സംസ്ഥാനത്തെ ജനങ്ങളോടും ലോകമെങ്ങുമുള്ള ഒഡീഷ സ്വദേശികളോടും ഈ ​ദേശഭക്തി ​ഗാനം മെയ് 30 അഞ്ചരമണിക്ക് പാടാൻ മുഖ്യമന്ത്രി  ആഹ്വാനം ചെയ്തിരുന്നു. 'ഒഡീഷ കൊവിഡ് 19 രോ​ഗബാധയ്ക്കെതിരെ യുദ്ധം ആരംഭിച്ചപ്പോൾ, സംസ്ഥാനത്തെ 4.5 കോടി ജനമങ്ങളുടെ സുരക്ഷയ്ക്കാണ് മുൻ​ഗണന നൽകിയത്. പ്രിയപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിലാണ് ആശങ്ക.' നവീൻ പട്നായിക് പറഞ്ഞു. കൊവിഡ് 19 പോരാട്ടത്തിനിടയിൽ ജീവൻ നഷ്ടപ്പെടുന്ന ആരോ​ഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപ നൽകുമെന്ന് നവീൻ പട്നായിക് പ്രഖ്യാപിച്ചിരുന്നു. 1723 പേർക്കാണ് ഒഡീഷയിൽ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.  
 

click me!