വിഗ്രഹ നിമജ്ജനം പാടില്ല, പൊതു ദര്‍ശനം പാടില്ല; ദുർഗ പൂജയ്ക്കുള്ള മാർഗ നിർദ്ദേശവുമായി ഒഡിഷ സർക്കാർ

By Web TeamFirst Published Sep 11, 2020, 9:34 AM IST
Highlights

വിഗ്രഹ നിമജ്ജനം പാടില്ല.ഒരു പന്തലിൽ ഒരേ സമയം ഏഴു പേർക്ക് പങ്കെടുക്കാം. പന്തലുകള്‍ മൂന്ന് ഭാഗത്ത് നിന്ന് മറച്ച നിലയിലായിരിക്കണം. നാലാമത്തെ വശത്ത് വിഗ്രഹത്തിന്‍റെ പൊതു ദര്‍ശനം ഒഴിവാക്കുന്ന രീതിയിലുള്ള വാതില്‍ തയ്യാറാക്കണം. വിഗ്രഹത്തിന് ഒരു രീതിയിലുമുള്ള പൊതു ദര്‍ശനം ഉണ്ടാവാന്‍ പാടില്ല. 

ഭുവനേശ്വര്‍: ദുർഗ പൂജയ്ക്കുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി ഒഡിഷ സർക്കാർ. ഒഡിഷയിലെ പ്രധാന ആഘോഷമായി ദുര്‍ഗാ പൂജ, ലക്ഷ്മി പൂജ, കാളി പൂജ എന്നിവയ്ക്കായുള്ള നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയത്. കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുള്ളത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഒഡിഷ ചീഫ് സെക്രട്ടറി അസിത് ത്രിപാഠി പുറത്തിറക്കിയത്. 

വിഗ്രഹ നിമജ്ജനം പാടില്ല.ഒരു പന്തലിൽ ഒരേ സമയം ഏഴു പേർക്ക് പങ്കെടുക്കാം. പന്തലുകള്‍ മൂന്ന് ഭാഗത്ത് നിന്ന് മറച്ച നിലയിലായിരിക്കണം. നാലാമത്തെ വശത്ത് വിഗ്രഹത്തിന്‍റെ പൊതു ദര്‍ശനം ഒഴിവാക്കുന്ന രീതിയിലുള്ള വാതില്‍ തയ്യാറാക്കണം. വിഗ്രഹത്തിന് ഒരു രീതിയിലുമുള്ള പൊതു ദര്‍ശനം ഉണ്ടാവാന്‍ പാടില്ല. 
വിഗ്രഹത്തിന്റെ നീളം നാലടിയിൽ കൂടാൻ പാടില്ല. പൂജ സംബന്ധിയായി പൊതു സമ്മേളനങ്ങള്‍ പാടില്ല. ഘോഷയാത്രക്കും വിലക്കുണ്ട്. സംഗീതമോ മറ്റ് കലാപരിപാടികളോ ഉണ്ടാവാന്‍ പാടില്ല. 

ചടങ്ങ് ഒരുക്കുന്നവരും പൂജാരികളും അടക്കം 7 പേരില്‍ അധികം ഒരേ സമയം പന്തലില്‍ ഉണ്ടാവരുത്. സാമൂഹ്യ അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍, വ്യക്തി ശുചിത്വം തുടങ്ങിയ കേന്ദ്ര സംസ്ഥാന കൊവിഡ് പ്രൊട്ടോക്കോള്‍ പന്തലിലുള്ളവര്‍ പാലിക്കണം. സെപ്തംബര്‍ 16ന് വിശ്വകര്‍മ്മ പൂജയോട് ആഘോഷങ്ങള്‍ തുടങ്ങാനിരിക്കെയാണ് നിര്‍ദ്ദേശം. ഒക്ടോബര്‍ 16നാണ് ദുര്‍ഗാ പൂജ, ലക്ഷ്മി പൂജ ഒക്ടോബര്‍ 23ന്, കാളി പൂജയും ദീപാവലിയും നവംബര്‍ 14നാണ്.  

വിഗ്രഹം നിമജ്ജനം ചെയ്യാനായി കൃത്രിമ കുളങ്ങള്‍ നിര്‍മ്മിക്കാം. ഇതിന് പ്രാദേശിക ഭരണകൂടത്തിന്‍റെ സഹായം തേടാം.  കഴിഞ്ഞ മാസം ഒറിസാ ഹൈക്കോടതി കട്ടക് നഗരത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള പൂജാ സംഘാടകര്‍ക്ക് ദുര്‍ഗാ പൂജ സംഘടിപ്പിക്കാനുള്ള അനുമതി നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണം കര്‍ശനമായി പാലിച്ചായിരിക്കണം ഇതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. 

click me!