
ദില്ലി: നാഷണൽ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ളയ്ക്കും പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്കും ബന്ധുക്കളെ കാണാൻ അനുമതി. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്യുന്നതിന് മുന്നോടിയായി ആഗസ്റ്റ് അഞ്ച് മുതൽ ഇരുവരും വീട്ടുതടങ്കലിലാണ്.
നേരത്തെ ഇരുവരുടെയും ബന്ധുക്കൾക്ക് വീട്ടിലെത്തി സന്ദർശിക്കാൻ ഭരണകൂടം അനുമതി നൽകിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മെഹ്ബൂബ മുഫ്തിയുടെ മകളും അമ്മയും മുഫ്തി താമസിക്കുന്ന വീട്ടിലെത്തി സന്ദർശിച്ചിരുന്നു. നിയന്ത്രണങ്ങൾ ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായാണ് തടങ്കലിൽ കഴിയുന്ന നേതാക്കളെ കാണാൻ ബന്ധുക്കൾക്ക് അനുമതി നൽകുന്നതെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam