
ബെംഗളൂരു: ബെംഗളൂരു ബസവേശ്വര സർക്കിളിൽ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് 50 കാരനായ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഹൈഗ്രൗണ്ട്സ് ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ എം നാഗരാജുവാണ് മരിച്ചത്. ഹൈ പോയിന്റ് അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് സമീപം വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെ കഴിഞ്ഞ ദിവസം 3.45 ഓടെയാണ് അപകടമുണ്ടായത്. ജർമ്മൻ ചാൻസലറുടെ ബംഗളൂരു സന്ദർശനത്തിനായി ഗതാഗതം ക്രമീകരിക്കാനാണ് നാഗരാജുവിനെ നിയോഗിച്ചത്. നാഗരാജുവിനെ ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പിന്നീട് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.10നായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവർ ശിവകുമാറിനെ ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam