'ബംഗാളിന് സ്വന്തം മകളെ മതി'; തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് പ്രശാന്ത് കിഷോര്‍

Published : Feb 27, 2021, 08:29 PM ISTUpdated : Mar 05, 2021, 05:54 PM IST
'ബംഗാളിന് സ്വന്തം മകളെ മതി'; തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് പ്രശാന്ത് കിഷോര്‍

Synopsis

ബംഗാളിലെ തെരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യത്തിനുള്ള പ്രധാന പോരാട്ടമായിരിക്കുമെന്നും കൃത്യമായ സന്ദേശം നല്‍കാന്‍ ബംഗാളിലെ ജനത തയ്യാറായെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.  

കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജി അധികാരം നിലനിര്‍ത്തുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബംഗാളിന് മകളെ മാത്രം മതിയെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യവും അദ്ദേഹം ട്വീറ്റ് ചെയ്തു. ബംഗാളിലെ തെരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യത്തിനുള്ള പ്രധാന പോരാട്ടമായിരിക്കുമെന്നും കൃത്യമായ സന്ദേശം നല്‍കാന്‍ ബംഗാളിലെ ജനത തയ്യാറായെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. പ്രശാന്ത് കിഷോറിന്റെ ഐ പാക് കമ്പനിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ബംഗാളില്‍ ബിജെപി രണ്ടക്കം കടക്കില്ലെന്നും കടന്നാല്‍ താന്‍ ജോലി ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും തന്റെ നിലപാട് ആവര്‍ത്തിക്കുകയാണ് അദ്ദേഹം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടിയ ബിജെപി കടുത്ത മത്സരമാണ് നടത്തിയത്. ബംഗാളില്‍ 200 സീറ്റ് നേടി അധികാരം പിടിക്കുമെന്നാണ് ബിജെപി പറയുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗാര്‍ഹിക എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ട്, പാനിക് ബുക്കിങ് പാടില്ല; ഗ്രാമീണ മേഖലയിൽ ബുക്കിങിന് 45 ദിവസത്തെ ഇടവേളയെന്ന് കേന്ദ്രം
എൽപിജി കാര്യത്തിൽ ജനങ്ങൾക്ക് വലിയ പരിഭ്രാന്തിയുണ്ടെന്ന് രാഹുൽ, 5 ദിവസത്തിൽ ഉത്പാദനം 28 ശതമാനം വർധിപ്പിച്ചെന്ന് മന്ത്രി; ലോക്സഭയിൽ ഭരണ-പ്രതിപക്ഷ പോര്