
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരപുത്രിയുടെ ബാഗും പണവും കവർന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. 100 പൊലീസുകാരെ 20 സംഘങ്ങളായി തിരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്. കേസില്‍ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്.
ഇന്നലെ രാവിലെയാണ് നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയുടെ മകൾ ദമയന്തി മോദിയുടെ 56000 രൂപയും രണ്ട് മൊബൈൽ ഫോണും വിലപ്പെട്ട രേഖകളും മോഷണം പോകുന്നത്. ദില്ലിയില്‍ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്‍റെ ഗേറ്റിന് പുറത്തുവച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു.
ദില്ലി സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലാണ് ദമയന്തി പരാതി നൽകിയത്. രേഖകൾ നഷ്ടമായെങ്കിലും പൊലീസിന്‍റെ സഹായത്തോടെ ദമയന്തിയും ഭർത്താവും ഇന്നലെ വൈകീട്ട് വിമാനമാർഗ്ഗം അഹമ്മദാബാദിലേക്ക് പോയി. ബൈക്ക് ഓടിച്ചിരുന്ന രണ്ടാമനായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam