
ഇംഫാൽ: വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെ മണിപ്പൂരില്‍ ഉണ്ടായ സംഘർഷത്തിൽ ഒരു മരണം. കാംഗ്പോക്പിയില്‍ ഉണ്ടായ സംഘർഷത്തിലാണ് ഒരാൾ മരിച്ചത്. ഇവിടെ സർവീസ് നടത്തിയ സർക്കാർ ബസിന് നേരെ കല്ലേറുണ്ടായി. തുടർന്നാണ് സുരക്ഷസേനയും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഗതാഗതം തുടരുകയാണ്. അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സമാധാനശ്രമങ്ങളുടെ ഭാഗമായി താഴ്വരയില്‍ റാലിയും നടന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam