
ഗൊരഖ്പൂര്‍: ടിക് ടോക് ചിത്രീകരിക്കാന്‍ നദിയിലേക്ക് എടുത്തുചാടി സുഹൃത്തുക്കള്‍. ഗൊരഖ്പൂരിലാണ് 19 കാരായ ദാനിഷ്, ആഷിഖ് എന്നിവര്‍ വീഡിയോ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടിയത്. ദാനിഷിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ആഷിഖിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ചയാണ് ഇരുവരും നദിയിലേക്ക് ചാടിയത്. ആഷിഖിനായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
കുട്ടികള്‍ നദിയില്‍ ചാടിയെന്നറിഞ്ഞതോടെ പ്രദേശത്ത് നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കുട്ടികള്‍ രണ്ട് പേരും വൈകീട്ട് നടക്കാന്‍ ഇറങ്ങിയതായിരുന്നു. പാലത്തിന് സമീപത്തെത്തിയപ്പോള്‍ ചിലര്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. സമാനമായ രീതിയില്‍ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴിവച്ചതെന്നാണ് കരുതുന്നത്.
ദാനിഷാണ് ആദ്യം നദിയിലേക്ക് ചാടിയത്. ആഷിഖ് ഇത് മൊബൈലില്‍ പകര്‍ത്തുകയും അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അല്‍പ്പസമയത്തിനുള്ളില്‍ ആഷിഖും നദിയിലേക്ക് എടുത്തുചാടിയെന്നും ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. ഹൈദരാബാദിലെ ഔറംഗാബാദ് സ്വദേശിയായ ദാനിഷ്, ബന്ധുവീട്ടിലെത്തിയതായിരുന്നു. അവിടെ വച്ചാണ് ആഷിഖുമായി സൗഹൃദത്തിലാകുന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവറാണ് ആഷിഖ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam