ധാരാവിയിൽ ആശങ്ക; വീണ്ടും കൊവിഡ് മരണം, രോഗബാധിതർ കൂടി, മഹാരാഷ്ട്രയിൽ ആകെ 1135

Published : Apr 08, 2020, 09:10 PM ISTUpdated : Apr 08, 2020, 09:57 PM IST
ധാരാവിയിൽ ആശങ്ക; വീണ്ടും കൊവിഡ് മരണം, രോഗബാധിതർ കൂടി, മഹാരാഷ്ട്രയിൽ ആകെ 1135

Synopsis

മുംബൈയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമാക്കി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും.

മുംബൈ: മുംബൈയിലെ ധാരാവിയിൽ വീണ്ടും കൊവിഡ് മരണം. 64 കാരനാണ് മരിച്ചത്. മുംബൈ കെഇഎം അശുപത്രിയിൽ വെച്ചായിരുന്നു മരണം. 13 പേർക്കാണ് ധാരാവിയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 117 പേർക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1135 ആയി. എട്ട് പേരാണ് സംസ്ഥാനത്ത് ഇന്ന് മരിച്ചു.

തുടർച്ചയായി നാലാം ദിവസവും നൂറിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണം ആയിരം കടന്നത്. മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ധാരാവിയിൽ അഞ്ച് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 35ഉം 49ഉം വയസുള്ള രണ്ട് പുരുഷൻമാർക്കും കെഇഎം ആശുപത്രിജീവനക്കാരിയായ ധാരാവി സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, മുംബൈയിൽ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയ്ക്ക് പുറമെ പുതിയ രോഗികൾ ഉണ്ടാവുന്നത് സമൂഹവ്യാപനമെന്ന സാധ്യതയിലേക്ക് നയിക്കുകയാണ്. 

പുതിയ രോഗികളിൽ പലർക്കും എങ്ങനെ രോഗബാധയുണ്ടെന്ന് കണ്ടെത്താനാവുന്നില്ലെന്നും സമൂഹവ്യാപനത്തിലേക്ക് മുംബൈ കടന്നെന്നും കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് നിയന്ത്രിക്കാൻ സംസ്ഥാനത്താകെ പനി ക്ലിനിക്കുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. അതിനിടെ, മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് മുംബൈയിൽ കുറ്റകരമാക്കി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും.

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവിദഗ്ധരുടെ കുറവ് പരിഹരിക്കാൻ വിരമിച്ചവരടക്കം ഈ മേഖലയിൽ മുൻപരിചയമുള്ള ഡോക്ടർമാരും നഴ്സുമാരും സർക്കാരിന് സഹായിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. covidyoddha@gmail.com എന്ന ഇമെയിൽ വിലാസത്തിൽ താൽപര്യം അറിയിക്കാനാണ് ആവശ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല