
ചെന്നൈ: തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ചെന്നൈ സ്വദേശിയായ 45 കാരിയാണ് മരിച്ചത്. ഇതോടെ ഇവിടുത്തെ മരണസംഖ്യ 11 ആയി. തമിഴ്‍നാട്ടില്‍ എട്ട് ഡോക്ടർമാരടക്കം കൊവിഡ് ബാധിതരുടെ എണ്ണം 969 ആയി. ചെന്നൈയിലെ മൂന്ന് ഡോക്ടർമാർക്ക് ഉള്‍പ്പടെ 58 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയ ആശുപത്രി ജീവനക്കാരെയും രോഗികളെയും നിരീക്ഷണത്തിലാക്കും.
ചെന്നൈയിലും കോയമ്പത്തൂരുമാണ് രോഗബാധിതർ കൂടുതൽ. ചെന്നൈയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ അന്തർ സംസ്ഥാന യാത്രകൾക്കുള്ള നിയന്ത്രണം തുടരണമെന്ന് തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിനിടെ 84 വയസുള്ള സ്ത്രീ ഉൾപ്പടെ മൂന്ന് പേർ ചെന്നൈയിൽ ഇന്നലെ രോഗംഭേദമായി ആശുപത്രി വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam