ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ്, ദില്ലിയിലെ അഞ്ചാമത്തെ കേസ്

Published : Aug 13, 2022, 03:35 PM IST
ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ്, ദില്ലിയിലെ അഞ്ചാമത്തെ കേസ്

Synopsis

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ദില്ലിയിലെ അഞ്ചാമത്തെ കേസാണിത്.   

ദില്ലി: ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. എൽ എൻ ജി പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ദില്ലിയിലെ അഞ്ചാമത്തെ കേസാണിത്. 

മങ്കിപോക്സ് ; ഇവർക്ക് രോ​ഗം പിടിപ്പെട്ടാൽ സങ്കീർണതകൾ കൂടുതൽ ആകാൻ സാധ്യത : പഠനം

ആരോഗ്യമുള്ള മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ മങ്കിപോക്സുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലുമാണ് കൂടുതലായി കാണപ്പെടുന്നതെന്ന് പഠനം. ദ് ലാൻസെറ്റ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ബാക്ടീരിയൽ സൂപ്പർഇൻഫെക്ഷൻ, സെപ്സിസ്, കെരാറ്റിറ്റിസ്, ശ്വാസനാളത്തിലെ കുരു, ന്യുമോണിയ എന്നിവ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ സങ്കീർണതകൾ ഉള്ളവരിലും മങ്കിപോക്സ് സങ്കീർണതകൾ കൂടുതലാകാമെന്നും  ​ഗവേഷകർ പറയുന്നു.

ഇതിന് മുമ്പ് മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടപ്പോൾ കുട്ടികളിൽ മരണനിരക്കും ആശുപത്രിവാസ നിരക്കും വർധിച്ചിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു. ' കുട്ടികളിൽ സാധാരണമല്ലെങ്കിലും ഈ ഭയാനകമായ രോഗത്തിൽ നിന്ന് അവർ പ്രതിരോധിക്കുന്നില്ല. പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ, മുതിർന്നവരുമായി അടുത്തിടപഴകുന്നവരിൽ നിന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും, രോഗബാധിതനായ കുട്ടി സ്‌കൂളിൽ പോകുന്നത് തുടരുകയും എന്നാൽ ഇതുവരെ രോഗനിർണയം നടത്തുകയും ഒറ്റപ്പെടാതിരിക്കുകയും ചെയ്‌താൽ രോ​ഗം സഹപാഠികൾക്കും സുഹൃത്തുക്കൾക്കും പകരുന്നതിനുമുള്ള സാധ്യത കൂട്ടുന്നു. നിലവിൽ മങ്കിപോക്സിന്റെ ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ട്.....' -  ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും എച്ച്ഒഡി പീഡിയാട്രിക്സും ഡോ. ​​കൃഷൻ ചുഗ് പറഞ്ഞു.

ലഭ്യമായ എല്ലാ വസൂരി വാക്‌സിനുകളും മങ്കിപോക്സ് അണുബാധയ്‌ക്കെതിരെ നല്ല സംരക്ഷണം നൽകുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. മങ്കിപോക്സ് സാധാരണയായി രണ്ട് മുതൽ നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന ലക്ഷണങ്ങളുള്ള സ്വയം പരിമിതമായ രോഗമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്കമാക്കുന്നു.

ഗുരുതരമായ കേസുകൾ കുട്ടികളിൽ കൂടുതലായി കാണപ്പെടുന്നു. അവ വൈറസ് എക്സ്പോഷറിന്റെ വ്യാപ്തി, രോഗിയുടെ ആരോഗ്യ നില, സങ്കീർണതകളുടെ സ്വഭാവം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗലക്ഷണങ്ങളില്ലാത്ത അണുബാധ എത്രത്തോളം സംഭവിക്കുന്നു എന്നത് അജ്ഞാതമാണ്. മങ്കിപോക്സിന്റെ മരണനിരക്ക് 0 മുതൽ 11% വരെയാണ്. അടുത്ത കാലത്തായി, കേസുകളുടെ മരണ അനുപാതം ഏകദേശം 3-6% ആണെന്നും വിദ​ഗ്ധർ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി