ഒരു റാങ്ക് ഒരു പെന്‍ഷന്‍ കേസ്: കേന്ദ്രത്തിനെതിരെ സുപ്രീം കോടതി; 4 തവണകളായി നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കണം

Published : Mar 13, 2023, 02:09 PM ISTUpdated : Mar 13, 2023, 02:16 PM IST
ഒരു റാങ്ക് ഒരു പെന്‍ഷന്‍ കേസ്: കേന്ദ്രത്തിനെതിരെ സുപ്രീം കോടതി; 4 തവണകളായി നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കണം

Synopsis

പെൻഷൻ കുടിശ്ശികയുടെ വിശദാംശങ്ങൾ അടുത്ത തിങ്കളാഴ്ചക്കകം നൽകാനും കോടതി നിർദ്ദേശിച്ചു. 

ദില്ലി: ഒരു റാങ്ക് ഒരു പെൻഷൻ കേസിൽ കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതി. പെന്‍ഷന്‍ കുടിശ്ശിക നാല് തവണകളായി നല്‍കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉത്തരവ് പിന്‍വലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവ് സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനമാണെന്ന് ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഈ മാസം പതിനഞ്ചിനകം കുടിശ്ശിക ഒറ്റതവണയായി നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. 

പെൻഷൻ കുടിശ്ശികയുടെ വിശദാംശങ്ങൾ അടുത്ത തിങ്കളാഴ്ചക്കകം നൽകാനും കോടതി നിർദ്ദേശിച്ചു. കുടിശ്ശിക ലഭിക്കാനുള്ളവരുടെ തരംതിരിച്ചുള്ള പട്ടിക സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. എത്ര പേര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുണ്ട്, ഏത്രപേര്‍ക്ക് നല്‍കി, കുടിശ്ശിക കൊടുത്തു തീര്‍ക്കാനാവശ്യമായ സമയം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി അടുത്ത തിങ്കളാഴ്ചയ്ക്കകം കുറിപ്പ് നല്‍കാനാണ് കേന്ദ്രത്തിന് കോടതിയുടെ നിര്‍ദേശം.


 

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ